mla
ജില്ലാ പഞ്ചായത്ത് മുളക്കുഴ നികരുംപുറത്ത് നിർമ്മിക്കുന്ന ദുരന്തനിവാരണ ഷെൽട്ടർ കം സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുഴ നികരുംപുറത്ത് നിർമ്മിക്കുന്ന ദുരന്തനിവാരണ ഷെൽട്ടർ കം സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. 2018ലെ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ ചെങ്ങന്നൂരിൽ പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള കേന്ദ്രമായും, എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന സാംസ്കാരിക നിലയമായും ഉപയോഗിക്കാവുന്ന ഷെൽട്ടർ ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. മുളക്കുഴ പഞ്ചായത്തിന്റെ 22 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക.