ilanjimel
പാറമേൽപടി - ഇലഞ്ഞിമേൽ . റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം കുണ്ടും കുഴിയുമാണ്

ചെറിയനാട്: പാറമേൽപ്പടി ഇലഞ്ഞിമേൽ റോഡ് തകർന്നിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പഞ്ചായത്തിന് കുലുക്കമില്ലെന്ന് നാട്ടുകാർ. 15 വർഷം മുമ്പ് നബാർഡ് ഏറ്റെടുത്തു ടാറിംഗ് നടത്തിയതാണ്. ഇപ്പോൾ ഈ റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം കുണ്ടും കുഴിയുമാണ്. നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രികരും ആശ്രയിക്കുന്ന റോഡായിട്ടും അവഗണന തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ചെറിയനാട്, പുലിയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ റോഡ് തോനക്കാട്, മാവേലിക്കര നിവാസികൾക്കും പ്രയോജനപ്പെടുന്നതാണ്. 2009ൽ റോഡ് ടാർ ചെയ്തതാണ്. കർഷകരാണ് ഇവിടെ ഏറെയും. മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള എളുപ്പവഴിയാണിത്. ചെറിയനാട് പഞ്ചായത്ത് 1, 15 വാർഡുകളിലും, പുലിയൂർ പഞ്ചായത്ത് ആറാം വാർഡിലുമായി വ്യാപിച്ചു കിടക്കുന്ന രണ്ടു കിലോമീറ്റർ റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.

..................

കഴിഞ്ഞ 15വർഷമായി ടാർ ചെയ്തിട്ടില്ല. രാത്രിയിൽ വളരെ ബുദ്ധിമുട്ടാണ് ഇതുവഴി വാഹനത്തിൽ വരുന്നവർക്കും കാൽനട യാത്രക്കാർക്കും. ഇതിന് ശാശ്വത പരിഹാരം കണ്ട് ഈ റോഡ് സഞ്ചാരയോഗ്യ മാക്കണം.

റഹിം

(പ്രദേശവാസി)

.....................

അറ്റകുറ്റപ്പണി നടത്തിയിട്ട് 15 വർഷം