 
പെരുനാട്:കാറിടിച്ച് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ പുതിയ പോസ്റ്റുമായി എത്തിയപ്പോൾ വീണ്ടും അപകടം. മടത്തുംമൂഴി അറക്കൽ ഷെഡിന് മുന്നിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയിൽ ശബരിമലയിൽ നിന്ന് മടങ്ങി വന്ന കാറിടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ചെറിയ പരിക്കുകളോടെ കാറിലുണ്ടായിരുന്ന തീർത്ഥാടകർ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് പുതിയ പോസ്റ്റുമായി പിക്കപ്പ് വാൻ എത്തിയത്. ശബരിമലയിൽ നിന്നെത്തിയ കാർ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. കെ.എസ്.ഇ.ബി തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു . ആർക്കും പരിക്കില്ല.