 
അടൂർ: ഹ്യൂമൻ റൈറ്റ്സ് മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക മനുഷ്യാവകാശദിനാചരണവും ജില്ലാ സമ്മേളനവും ആടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു . ചെയർമാൻ അഡ്വ.ശാസ്താമഠം കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശ്രീകുമാർ അങ്ങാടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. അടൂർ സുഭാഷ്, ഹബീബ് മുഹമ്മദ്, ശബരിനാഥ്, അബ്ദുൾകലാം ആസാദ്, ഹരി തേപ്പുകല്ലിങ്കൽ, പുരുഷോത്തമൻ, പ്ലാവിനാൽ സന്തോഷ്, ആറ്റുവ കൃഷ്ണൻകുട്ടി, പ്രസാദ്, ലീലാമ്മ, ഓമനാപുരുഷോത്തമൻ, നവാസ് എന്നിവർ പ്രസംഗിച്ചു.