1
മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകളെന്ന് മന്ത്രി വീണാ ജോർജ്. മല്ലപ്പള്ളി താലൂക്കുതല അദാലത്ത് സെന്റ് ജോൺസ് ബഥനി ഓർഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭിക്കുന്ന പരാതികൾ അദാലത്തിനുശേഷവും വിവിധതലങ്ങളിൽ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. പൂർണ്ണമായും പരിഹരിക്കപ്പെടാത്തവ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്തും. മന്ത്രിതലത്തിലും അഡീഷണൽ ചീഫ് സെക്രട്ടറി,ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും. പരാതികളിൽ ന്യായമായി ഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 32 മുൻഗണന റേഷൻ കാർഡുകളും വിതരണം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

ആശ്വാസമായി മുൻഗണന റേഷൻ കാർഡ് (പടം

മല്ലപ്പള്ളി : ശാരിരിക അവശതകൾ അനുഭവിക്കുന്ന ഡയ്‌സി മാത്യുവിനും കുടുംബത്തിനുംആശ്വാസമായി, മുൻഗണന റേഷൻ കാർഡ് അനുവദിച്ചു. ഇന്നലെ മല്ലപ്പള്ളിയിൽ നടന്നകരുതലും കൈത്താങ്ങും പൊതുജന പരാതി പരിഹാര അദാലത്തിലാണ് വാളക്കുഴി തയ്യിൽ
ഡെയ്‌സി മാത്യുവിനും പൊതുവിഭാഗത്തിൽ നിന്ന് മുൻഗണന വിഭാഗത്തിലെ അന്ത്യോദയഅന്നയോജന റേഷൻ കാർഡ് നൽകിയത്. കൂലിപ്പണിക്കാരനായ ഭർത്താവിന്റെവരുമാനമാണ് അഞ്ചംഗകുടുംബത്തിന്റെ ഏക ആശ്രയം. ഡയിസിയും മകൾ ടിനി മേരി
മാത്യുവും ചേർന്ന് ഇന്നലെ മന്ത്രിയിൽ നിന്ന് കാർഡ് സ്വീകരിക്കുമ്പോൾ കണ്ണുനിറയുന്നുണ്ടായിരുന്നു.ഇവരുടെ ഇളയമകൾ ടീന ഇപ്പോഴും തിരുവനന്തപുരം ശ്രീചിത്രആശുപത്രിയിലെ ചികിത്സയിലാണ്.