
കോന്നി: മലയാലപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ പൊതീപ്പാട് സ്മാർട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് അംഗം ജിജോമോഡി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പുതുക്കുളം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ചേഷ് വടക്കിനേത്ത്, രജനീഷ് എം ഇ , എലിസബത്ത് രാജു ,സുമ രാജശേഖരൻ, സി.ഡി.പി.ഒ സുധാമണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന,വി. മുരളീധരൻ, മിഥുൻ ആർ നായർ എന്നിവർ സംസാരിച്ചു. ആദ്യകാല അദ്ധ്യാപകരായ അംബിക, സുധാമണി എന്നിവരെ ആദരിച്ചു.