മല്ലപ്പള്ളി: കമ്പ്യൂട്ടർവത്കണകാലഘട്ടത്തിലെ പിഴവുകൾക്കുമുണ്ട് അദാലത്തിൽ പരിഹാരം. കെട്ടിടത്തിന് നമ്പർ പോലും കിട്ടാത്ത നിലയിലേക്ക് കാര്യങ്ങൾ നീണ്ടപ്പോൾ മന്ത്രി വീണാ ജോർജിന്റെ സത്വരനടപടി തുണയായത് കീഴ് വായ്പൂര് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമാ ചർച്ച് ട്രസ്റ്റി ജേക്കബ് കുരുവിളയ്ക്ക്.കഴിഞ്ഞ 35 വർഷങ്ങളായി പള്ളിക്കടുത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കിന് എന്നാൽ കമ്പ്യൂട്ടർവൽക്കരണ സമയത്ത് വന്ന പിഴവാണ് നമ്പർ കിട്ടുന്നതിന് തടസമായത്. കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ മാറിതോടെ പഴയ കെട്ടിടങ്ങൾക്ക് നമ്പർ നൽകാൻ കഴിയില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. കെട്ടിടത്തിന്റെ കാലപ്പഴക്കം രേഖകളിലൂടെവ്യക്തമാതോടെയും പഞ്ചായത്തിന് എതിർപ്പില്ലാത്തതിനാലും ഇൻഫർമേഷൻ കേരള മിഷൻ മുഖേന സോഫ്റ്റ് വെയറിൽ മാറ്റംവരുത്തി വിവരങ്ങൾ അപ്ലോഡ് ചെയ്ത് നമ്പർ ലഭ്യമാക്കാനാണ് മന്ത്രി പറഞ്ഞത്. ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്‌.