
പന്തളം: സംസ്ഥാന മുയ് തായ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി പന്തളം ഇന്റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക് ബോക്‌സിംഗ്. ആറു കാറ്റഗറിയിൽ മത്സരിച്ച ടീം 5 ഗോൾഡും 2 സിൽവറും 2 ബ്രോൺസും നേടി.
രക്ഷിത് ഓം ശരത്, ഓംഹരി എസ്, അനന്തു എ, ശ്രീഹരി എസ്, ഷിബിൻ ജോസഫ്, ഗോൾഡ് മെഡലും, റയാൻ ഷാ വി എൻ, കൃഷ്ണ ശേഖർ സിൽവർ മെഡലും, കാർത്തിക് എ കുറുപ്പ്, ആദിൽ എന്നിവർ ബ്രോൺസ് മെഡലും നേടി. മനോജ് കുമാർ, വിഘ്‌നേഷ്, കെ. എന്നിവരുടെ രാജേഷ് നേതൃത്വത്തിലായിരുന്നു പരിശീലനം.