 
തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവല്ല, പുളിക്കീഴ് ബ്ളോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. തടഞ്ഞുവച്ച പെൻഷൻ പരിഷ്കരണ കുടിശിക, ക്ഷാമാശ്വാസ ഗഡുക്കൾ ഒന്നായി അനുവദിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദുചെയ്തു സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ച് തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും സബ് ട്രഷറിയ്ക്കു മുൻപിൽ ധർണ്ണയും നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.എൻ. ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് പ്രൊഫ.പി.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ളോക്ക് പ്രസിഡന്റ് കെ.ജി.തോമസ്, പ്രൊഫ.എൻ.പി. അന്നമ്മ, ഏ.വി.ജോർജ്, വി.പി.രാമചന്ദ്രൻ, ജെ.ശ്രിദേവി, കെ.വേണുഗോപാൽ വി.കെ.ഗോപി എന്നിവർ പ്രസംഗിച്ചു.