samaram
ആർ.എസ്.പി തിരുവല്ല കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച മെഴുകുതിരി കൊളുത്തി പ്രതിഷേധം കേന്ദ്രകമ്മിറ്റി അംഗം പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ആർ.എസ്.പി പ്രവർത്തകർ തിരുവല്ല കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിന് മുൻപിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം പി.ജി. പ്രസന്നകുമാർ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തിയ ഈ നിരക്ക് വർദ്ധനവ് കെ.എസ്.ഇ.ബിയിൽ നടക്കുന്ന വൻ അഴിമതിയുടെ ബാക്കിപത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈപ്പൻ മാത്യു, കെ.പി.സുധീർ, എം.എം.മാത്യു, ജിജി കറ്റോട്, രവി കുന്നന്താനം, പി.രവി, എസ്.നാരായണസ്വാമി, രാജൻ ജോൺ, ജോർജ് തോമസ്, പി.ജി.ജയദാസ്. ജിത്തു മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.