തിരുവല്ല : കടപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനം കുറിച്ചു സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടത്തി. സാംസ്കാരിക ഘോഷയാത്രയ്ക്ക് ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേനയും തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസ്, അംഗങ്ങളായ റോബിൻ പരുമല, സൂസമ്മ പൗലോസ്, ഷാജി മാത്യു, സോജിത് സോമൻ, രഞ്ജിത്ത് രാജൻ, വിമല ബെന്നി, മേഴ്സി ഏബ്രഹാം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവദാസ് യു. പണിക്കർ, കുടുംബശ്രീ ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, പ്രൊഫ.വി സുരേന്ദ്രനാഥ്, ജോസ് വി.ചെറി, തോമസ് പി.വർഗീസ്, ബെന്നി മാത്യു, മോഹൻ മത്തായി, ലൈല സാദിക്ക്, നിധിൻ എന്നിവർ പ്രസംഗിച്ചു.