 
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3333-ാം നമ്പർ ഒരിപ്രം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒരിപ്രം ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 29 മുതൽ മേയ് 1 വരെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വിനോദ്.എസ്, വൈസ് പ്രസിഡന്റ് പശുപാലൻ. എ, സെക്രട്ടറി വിശ്വനാഥൻ കെ. എന്നിവർ അറിയിച്ചു. ഒരുക്കങ്ങൾ തുടങ്ങി. ഇത് സംബന്ധിച്ച് നടന്ന ശാഖാ പൊതുയോഗം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം വിശദീകരണം നൽകി. ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ അഡ്.കമ്മിറ്റി അംഗമായ ഹരി പാലമൂട്ടിൽ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, മേഖല വൈസ് ചെയർമാൻ വിജയൻ വൈജയന്തി, കൺവീനർ പി.മോഹനൻ, വനിതാസംഘം ചെന്നിത്തല മേഖല ചെയർപേഴ്‌സൺ വിജയശ്രീ സന്തോഷ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ഷീല രാജേന്ദ്രൻ, സെക്രട്ടറി ശ്രീകല എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വിശ്വനാഥൻ.കെ സ്വാഗതവും വൈസ് പ്രസിഡന്റ് പശുപാലൻ.എ നന്ദിയും പറഞ്ഞു.