ശബരിമല : ദർശനത്തിനെത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കവടിയാർ ഉത്രാടത്തിൽ ടി. ശങ്കർ (53) ആണ് മരിച്ചത്. കരിമല കാനനപാതയിൽ കല്ലിടാംകുന്നിനും ഇഞ്ചപ്പാറക്കോട്ടയ്ക്കും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുഴഞ്ഞുവീഴുകയിരുന്നു. കാളകെട്ടിയിലെ താത്കാലിക ഡിസ്പെൻസറിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.