പത്തനംതിട്ട : ഇൻഷുറൻസ് തുക നൽകാത്തതിന് എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്ത്യതർക്ക പരിഹാര കമ്മിഷൻ. കോയിപ്രംആറ്റൂർ വീട്ടിൽ സുഭാഷ് എസ്.പിള്ളയുടെ ഭാര്യ രജിത കുമാരി നൽകിയ പരാതിയിൽ മൂന്ന് ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി നാൽപ്പത്തിയേഴ് രൂപ അടയ്ക്കണമെന്നാണ് കമ്മിഷൻ ഉത്തരവ്. പരാതിക്കാരിക്ക് 25000രൂപ നഷ്ടപരിഹാരമായും 10000 രൂപ ചെലവിനത്തിലും അനുവദിച്ചു. പരാതിക്കാരിക്ക് വേണ്ടി അഡ്വ. പി.വി മഹേഷ് കുമാർ, അഡ്വ.സന്ധ്യ.ടി വാസു എന്നിവർ ഹാജരായി.