11-pandalam-municipality

പന്തളം : പന്തളം നഗരസഭയിലെ ഗ്യാസ് ക്രമിറ്റോറിയം ഡി.പി.ആർ തയ്യാറാക്കാൻ റ്റാറ്റ് എന്ന ഏജൻസിക്ക് കൗൺസിൽ അറിയാതെ പണം നൽകിയതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിൽ തീരുമാനമില്ലാതെ ഡി.പി.ആർ എഗ്രിമെന്റിൽ ഒപ്പുവച്ചതും ഡി.പി.ആർ തയ്യാറാക്കാൻ ആദ്യഗഡു നൽകിയതും അഴിമതിയാണെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, ലസിത, പന്തളം മഹേഷ് ,രാജേഷ് കുമാർ, കെ.ആർ.രവി, എച്ച്.സക്കീർ, സുനിതാവേണു, എസ്.അരുൺ, രത്‌നമണി സുരേന്ദ്രൻ, ടി.കെ.സതി, ഷെഫിന്റ ജൂബ് ഖാൻ, ശോഭനകുമാരി, അജിതകുമാരി, അംബികാ രാജേഷ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.