 
പന്തളം : കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കോട്ടയം മേഖലാതല ക്വിസ് മത്സരത്തിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഷിഹാദ് ഷിജു ,നാദിയ നജ്മുദ്ദീൻ എന്നിവർ ഒന്നാംസ്ഥാനം നേടി. കലഞ്ഞൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.നിരഞ്ജൻ ,അർജ്ജുൻ എസ് കുമാർ എന്നിവർ രണ്ടാം സ്ഥാനം നേടി . നിയമസഭ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു .