08-dcc

പ​ത്ത​നം​തിട്ട : കോൺഗ്രസ് മൈലപ്രാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി നയ രൂപീകരണ സമിതി സംസ്ഥാന ചെയർമാൻ ഡോ. ജെ.എസ്. അടൂർ, എ.ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, അഡ്വ.എ.സുരേഷ് കുമാർ, ജയിംസ് കീക്കരിക്കാട്, പി.കെ.ഗോപി, ആർ.ദേവകുമാർ, മാത്യു തോമസ്, മഞ്ജു സന്തോഷ്, ലിബു മാത്യു, പ്രമോദ് താന്നിമൂട്ടിൽ, സിബി മൈലപ്ര, ആകാശ് മാത്യു തോമസ്, ബിന്ദു ബിനു, ജെസി വർഗീസ്, ജോർജ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.