മല്ലപ്പള്ളി: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലിയാസ് കവലയിൽ നിന്ന് കുന്നന്താനം ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനവും കുന്നന്താനം ജംഗ്ഷനിൽ യോഗവും നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ ആഞ്ഞിലിത്താനം, മാന്താനം ലാലൻ ,ബാബു കുറുമ്പേശ്വരം ,സി.പി. ഓമനകുമാരിയമ്മ, രാധാമണിയമ്മ, മാലതി സുരേന്ദൻ,മാത്യു ചെറിയാൻ, അലക്സ് പള്ളിയ്ക്കപ്പറമ്പിൽ, പുരുഷോത്തമൻ പിള്ള പാറയ്ക്കൽ, റിദേശ് ആന്റണി ,അനിയൻ മാന്താനം,അഖിൽ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.