1
ആർ.റാണി

മല്ലപ്പളളി :എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അട്ടിമറി ജയം. പഞ്ചായത്തിലെ 5-ാം വാർഡ് യു.ഡി.എഫ് അംഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 1160 വോട്ടർമാരുള്ള വാർഡിൽ 712 സമ്മതിദായകരാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന റാണി ടീച്ചർ (ആർ.റാണി ) 48 വോട്ടുകൾക്കാണ് വിജയിച്ചത്. റാണി ടീച്ചർക്ക് 295 വോട്ടും, യു.ഡി.എഫ് സ്ഥാനാർത്ഥി സൂസൻ ജയിംസിന് 247 വോട്ടും,എൽ.ഡി.എഫ് സ്ഥാനാർത്ഥി ബീനാ ജോസഫിന് 170 വോട്ടും ലഭിച്ചു.