1
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി :മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനി രാജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ. പ്രകാശ് ചരളേൽ, സി.എൻ മോഹനൻ, ജ്ഞാനമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബു കൂടത്തിൽ, ലൈലാ അലക്‌സാണ്ടർ, റിമി ലിറ്റി കൈപ്പള്ളിൽ, സുധി കുമാർ, ഈപ്പൻ വറുഗീസ്, സിന്ധു സുബാഷ് കുമാർ, അമ്പിളി പ്രസാദ്, ജോസഫ് ജോൺ, യൂത്ത് കോർഡിനേറ്റർമാരായ ആൽഫിൻ ഡാനി, എബിൻ വർഗീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി രഞ്ജിത് എന്നിവർ സംസാരിച്ചു.