റാന്നി : ചെല്ലക്കാട് സെന്റ് തോമസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക അനില ടി.ചെറിയാൻ അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ജിജി വർഗീസ്, ബിജി വർഗീസ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു ടി,ശാമുവൽ, പി.ടി.എ പ്രസിഡന്റ് ടിനോ തോമസ്, അമ്പിളി രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സുനി റേച്ചൽ ജേക്കബ്,സുരേഷ് കുമാർ,കുര്യൻ എബ്രഹാം, എബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു. റൂബി കോശി (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), പ്രീതി ജോസഫ് (എ.ഇ.ഒ റാന്നി) ഏബ്രഹാം തോമസ്, (സ്കൂൾ മാനേജർ) അനില ടി. ചെറിയാൻ ( ഹെഡ്മിസ്ട്രസസ്) , ജിജി വർഗീസ് (ഗ്രാമ പഞ്ചായത്തംഗം) , ബാലൻ സി. കെ (റാന്നി - പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ), അനിൽ തുണ്ടിയിൽ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), കുര്യൻ ഏബ്രഹാം (പൂർവ വിദ്യാർത്ഥി പ്രതിനിധി) ,അനു ടി ശമുവേൽ , ടിനോ കെ തോമസ്,) സുനി റേച്ചൽ ജേക്കബ് , ജെസി മേരി മാത്യു ,ഷൈനി തോമസ്,രേണു തങ്കപ്പൻ,സുരേഷ് കുമാർ,ബിനു ഊനേത്ത് ,ജിനു കൊച്ചുപ്ലാം മൂട്ടിൽ,ലിജിൻ കുന്നിലേത്ത് എന്നിവർ ഭാരവാഹികളായ കമ്മിറ്റി രൂപികരിച്ചു.