 
വാഴമട്ടം : പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നേതാജി ഹയർ സെക്കൻഡറി
സ്ക്കൂൾ സ്ഥാപകനും സാമൂഹ്യസാംസ്കാരിക പ്രവർത്തകനുമായിരുന്ന ആക്ലേത്ത് എം ചെല്ലപ്പൻപിള്ളയുടെ 28-ാമത് ചരമവാർഷിക ദിനം ആക്ലേത്ത് എം ചെല്ലപ്പൻപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാഷണൽ യു.പി സ്കൂളിൽ ആചരിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ ചെയർമാനും സ്കൂൾ മാനേജരുമായ ബി. ഗോപിനാഥപിള്ള വിദ്യാകിരണം സ്കോളർഷിപ്പും അവാർഡും വിതരണംചെയ്തു. കേരള യൂണിവേഴ്സിറ്റി 2024 എം .എസ്. സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.ആർദ്രയെ ആദരിച്ചു. നാഷണൽ സ്പോർട്സ് വില്ലേജിൽ നിന്നും പൊള്ളാച്ചിയിൽ നടന്ന റോളർ സ്കേറ്റിംഗ് മത്സരത്തിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ വിദ്യാർത്ഥികളായ ദേവദത്ത് നായർ,ജുവിന ലിസ് തോമസ് , ദേശീയ താരങ്ങളായ അമേയ പ്രമോദ്, ക്രിസ്റ്റീന മെറിൻ റോയ് ,ശ്രേയസ് ശ്രീരാജ് , സംസ്ഥാനതല ക്വിസ് മത്സരത്തിൽ വിജയിച്ച മാധവ് ശങ്കർ എന്നിവരെയും നാഷണൽ സ്പോർട്സ് വില്ലേജ് പരിശീലകനും ദേശീയ കോച്ചുമായ ബിജുരാജനെയും ആദരിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി രാജേഷ് അക്ലേത്ത്, ഹെഡ്മിസ്‌ട്രസ് ജോമി ജോഷ്വാ, പി.ടി. എ വെെസ് പ്രസിഡന്റ് സുനോജ് കുര്യാക്കോസ്, അദ്ധ്യാപകരായ സുനിലാ കുമാരി ,റൂബി ഫിലിപ്പ്, ദീപ്തി ആർ.നായർ , ടി.ആർ. പാർവതി, ലക്ഷ്മി ആർ. നായർ, ദീപ്തി വാസുദേവ് , സന്ധ്യ .ജി. നായർ ,അരുൺ നാഥ്, പി. ആകാശ് എന്നിവർ പ്രസംഗിച്ചു.