ksrtc

ശബരിമല : തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി ഏഴ് പുതിയ ദീർഘദൂര സർവീസുകൾ കൂടി ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സർവീസുമാണ് ആരംഭിച്ചത്. പമ്പ ബസ് സ്റ്റേഷനിൽ നിന്നുമാണ് ദീർഘദൂര സർവീസുകളുള്ളത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനോടെപ്പം പമ്പ ബസ് സ്റ്റേഷനിൽ നിന്ന് സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്നലെ വരെ പമ്പയിൽ നിന്ന് 61,109 ചെയിൻ സർവീസുകളും 12,997 ദീർഘ ദൂര സർവീസുകളുമാണ് നടത്തിയിട്ടുള്ളത്.