 
മല്ലപ്പള്ളി: കുന്നന്താനത്തു നടന്ന കെ.എം ജോർജ് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. റജി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് .എം.പുതുശേരി, കുഞ്ഞു കോശി പോൾ , അഡ്വ.വർഗീസ് മാമ്മൻ, വി.ജെ.ലാലി, തോമസ് മാത്യു, അഡ്വ. ദിലീപ് മത്തായി,വി.ജെ. റജി , രാജു പീടികപറമ്പിൽ, എസ്.വിദ്യാമോൾ, സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ , ജോർജ് മാത്യു, ഉണ്ണികൃഷ്ണൻ കോട്ടൂർ, ഗ്രേസി മാത്യു, ധന്യമോൾ ലാലി, എന്നിവർ പ്രസംഗിച്ചു. 1965 ലെ ഇന്ത്യ -പാക് യുദ്ധത്തിലെ ധീര സേവനത്തിന് വീരചകം ലഭിച്ച കെ.ജി. ജോർജിന് കേരള കോൺഗ്രസ് വജ്ര ജൂബിലി ആദരവ് നൽകി.