panjayat
മുളക്കുഴ കൃഷിഭവൻ നടപ്പിലാക്കുന്ന പോഷക സമൃദ്ധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സദാനന്ദൻ നിർവഹിച്ചു.

ചെങ്ങന്നൂർ : മുളക്കുഴ കൃഷിഭവൻ നടപ്പിലാക്കുന്ന പോഷക സമൃദ്ധിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ നിർവഹിച്ചു. പച്ചക്കറി, പയർ വർഗങ്ങൾ, ചെറു ധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ അവശ്യ അളവിലുള്ള ഉപയോഗത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പോഷക പ്രാധാന്യമുള്ള ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉപയോഗവും വ്യാപകമാക്കുക, പയർ വർഗങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ ഉത്പാദനം ആരോഗ്യ സൂചികയ്ക്ക് അനുസൃതമായി വർദ്ധിപ്പിക്കുക, കൂൺ കൃഷിയും കൂൺ അടിസ്ഥാനമാക്കിയ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക, ഉത്തമ കൃഷി രീതികളിലൂടെയും ജൈവകൃഷി രീതികളിലൂടെയും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, പോഷക ഭക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകി ജീവിതശൈലി രോഗങ്ങളിൽ നിന്നും വിമുക്തി നേടുവാൻ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. രജിസ്ട്രർ ചെയ്ത നൂറു പേർക്ക് നല്കിയ വിതരണ ചടങ്ങിൽ വൈസ് പ്രസിഡന്റ് രമാമോഹൻ അദ്ധ്യക്ഷയായി. മഞ്ജു, പി.ജി.പിജിലിയ എന്നിവർ സംസാരിച്ചു.