cpi-
സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കരയില്‍ നടത്തിയ സയാഹ്നധര്‍ണ്ണ

റാന്നി: മുണ്ടക്കൈ,ചൂരൽമല ദുരന്തത്തിൽ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശേരിക്കരയിൽ സയാഹ്നധർണ്ണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലംഗം എം.വി പ്രസന്നകുമാർ,മണ്ഡലം കമ്മിറ്റിയംഗങ്ങളായ ജോയി വള്ളിക്കാല, തെക്കേപ്പുറം വാസുദേവൻ,ഡി. ശ്രീകല,അനിൽ അത്തിക്കയം,സി.സുരേഷ്,പി.സി സജി,സുരേഷ് അമ്പാട്ട്,അന്നമ്മ സജി,വിപിൻ പൊന്നപ്പൻ,പി. അനീഷ് മോൻ എന്നിവർ പ്രസംഗിച്ചു.