 
ചെങ്ങന്നൂർ: ഭാഷാപഠനത്തിന് അതിനൂതനമായ കണ്ടുപിടുത്തവുമായി പുലിയൂർ പള്ളിത്തെക്കേതിൽ വീട്ടിൽ പ്രേംദാസ്. ഇംഗ്ലീഷ് വാക്യങ്ങൾ എഴുതുവാനും സംസാരിക്കാനും സഹായിക്കുന്ന പാഠ്യപദ്ധതിയാണ് ഇംഗ്ളീഷ് അദ്ധ്യാപകനായ പ്രേംദാസ് കണ്ടെത്തിയത്.
180 രാജ്യങ്ങളിൽ അംഗീകാരമുള്ള ഇന്റർനാഷണൽ കോപ്പിറൈറ്റ് നേടിയിട്ടുണ്ട്. ഇംഗ്ളീഷ് വാക്യങ്ങൾ എഴുതാനും സംസാരിക്കാനുള്ള ഇൗ പാഠ്യപദ്ധതി 35 വർഷത്തെ അദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ്. ഇംഗ്ളീഷ് അദ്ധ്യാപനത്തിലെ പരിചയവും ഇതിന് അദ്ദേഹത്തെ സഹായിച്ചു. ഈ പാഠ്യപദ്ധതി ലോകത്തുള്ള എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേംദാസ്. ഇൗ പദ്ധതിയിലൂടെ 80 ശതമാനം ഇംഗ്ലീഷ് വാക്യങ്ങൾ എഴുതുവാനും സംസാരിക്കാനും വളരെ വേഗം കഴിയുമെന്ന് പ്രേംദാസ് പറയുന്നു.