confer

പത്തനംതിട്ട : സിവിൽ കോർട്ട് ഫോർമർ സ്റ്റാഫ് ഓർഗനൈസേഷന്റെ ജില്ലാ സമ്മേളനം 14 ന് രാവിലെ 10 ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും. മുൻ ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സൈമൺ ഏബ്രഹാം മുഖ്യസന്ദേശം നൽകും. പ്രൊഫ.സി.പി.റോയി വികസനവും പ്രകൃതിയും എന്ന വിഷയത്തിൽ ക്ലാസെടുക്കും.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ഒ.ജേക്കബ് , സെക്രട്ടറി ജോർജ് സാമുവൽ, ഓർഗനൈസിംഗ് സെക്രട്ടറി ബാബു മോഹൻ, ടി.ജെ.ജോണിക്കുട്ടി എന്നിവർ പങ്കെടുത്തു.