കോന്നി: ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു,ഡി,എഫ് സ്ഥാനാർത്ഥി ജോളി ഡാനിയൽ 2787 വോട്ടുകൾ നേടി 1309 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മിനി രാജീവ് 431 വോട്ടുകൾ നേടി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽവിജയിച്ചു.
കോന്നി ബ്ളോക്കിൽ യു.ഡി.എഫ് ഭരണം നിലനുറുത്തി. ജലജ പ്രകാശ് (എൽ.ഡി.എഫ്), മിനി എം. നായർ (എൻ.ഡി.എ ) എന്നിവരായിരുന്നു മറ്ര് സ്ഥാനാർത്ഥികൾ.
യു.ഡി.എഫ് 7, എൽ.ഡി.എഫ് 6 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില. നേരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ചത് ജിജി സജിയായിരുന്നു. 738 വോട്ടായിരുന്നു ഭൂരിപക്ഷം. വനിതാ സംവരണമായിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജി സജി അന്ന് അവകാശം ഉന്നയിച്ചിരുന്നു. തണ്ണിത്തോട് ഡിവിഷനിൽ നിന്നുള്ള എം.വി. അമ്പിളിയെയാണ് നേതൃത്വം പ്രസിഡന്റാക്കിയത്. ഇതോടെ യു.ഡി.എഫ്. നേതൃത്വവുമായി അകന്ന ജിജി ,എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് പ്രസിഡന്റായി. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജിജിയെ അയോഗ്യയാക്കി.ഇതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതമായി.ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.