video

സന്നിധാനം : ശബരിമല തീർത്ഥാടനകാലം ആരോഗ്യപൂർണമാക്കാൻ സഹായിക്കുന്ന തീർത്ഥാടന വഴികളിലെ ആയുർവേദ പരിരക്ഷ എന്ന ഷോർട്ട് വീഡിയോ സീരീസ് പ്രകാശനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആരോഗ്യ ബോധവൽക്കരണ പരിപാടിയായ ആരോഗ്യ പാഠത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ആയുർവേദ കോളേജുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് പ്രകാശനം നിർവ്വഹിച്ചു. എ .എം. എ .ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡോ.പ്രവീൺ ,ഡോക്ടർ മനു ,ഡോക്ടർ കെ.ജി.ആനന്ദ് എന്നിവർ പങ്കെടുത്തു.