mobile

പത്തനംതിട്ട : ശബരിമല തീർത്ഥാടനകാലത്ത് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ (എം ടി യു) കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ട് യൂണിറ്റുകൾ കൂടി ഡിസംബർ 15 ന് ശബരിമലയിൽ എത്തിക്കും. ഒരു തവണ ഓരോ എംടിയുവിനും 6000 ലിറ്റർ ശുചിമുറി മാലിന്യം സംസ്‌കരിക്കാനാവും. ഒരു ദിവസം നാല് തവണയായി 24000 ലിറ്റർ മാലിന്യം വരെ ഒരു യൂണിറ്റിന് സംസ്‌കരിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.