card

പത്തനംതിട്ട : പൊതുവിഭാഗം (നീല എൻ.പി.എസ്/ വെള്ള എൻ.പി.എൻ.എസ്) കാർഡുകളിലെ അർഹരായവരിൽ നിന്ന് മുൻഗണനാ റേഷൻ കാർഡുകൾക്കായി ഓൺലൈൻ അപേക്ഷ സ്വീകരിയ്ക്കുന്ന തീയതി 25 വരെ നീട്ടി. അർഹരായ റേഷൻ കാർഡുടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അന്നേ ദിവസം വൈകിട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ, സർവീസ് പെൻഷൻകാർ, ഇൻകംടാക്‌സ് നൽകുന്നവർ, ഇൻകംടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്നവർ മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കാർഡുകൾ അടിയന്തരമായി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222212.