12-poozhikkadu
പൂഴിക്കാട് ഹോളിസ്​റ്റിക്​ ഫൗണ്ടേഷന്റെ രജതജൂബിലി ആഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​ഘാടനം മലങ്കര ഓർത്തഡോക്‌​സ് സഭ വൈദികസംഘം ജനറൽ സെക്രട്ടറി ഫ:.ഡോ. നൈനാൻ വി. ജോർ​ജ് നിർ​വ​ഹി​ക്കുന്നു

പന്തളം : പൂഴിക്കാട് ഹോളിസ്​റ്റിക്​ ഫൗണ്ടേഷന്റെ രജതജൂബിലി ആഘോഷങ്ങൾ തുടങ്ങി. മലങ്കര ഓർത്തഡോക്‌​സ് സഭ വൈദികസംഘം ജനറൽ സെക്രട്ടറി ഫാ..ഡോ. നൈനാൻ വി. ജോർജ് ഉദ്ഘാടനം ചെയ്​തു. പ്രസിഡന്റ് പാസ്​റ്റർ ജിജോ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ കെ.ആർ.രവി, ജില്ലാ സാമൂഹിക നീതി ഓഫീസർ ഷംല ബീഗം, കുട്ടികളുടെ കലാഗ്രാമം ഡയറക്​ടർ ഭരണിക്കാവ് രാധാകൃഷ്​ണൻ, ഫൗണ്ടേഷൻ രക്ഷാധികാരി കെ.ആർ. ശശിധരൻ നായർ, ജനറൽ സെക്രട്ടറി ജോൺ തുണ്ടിൽ, ട്രഷറർ ബാബു വർഗീസ് മുളമൂട്ടിൽ, വൈസ് പ്രസിഡന്റ് കെ.ജോർജുകുട്ടി, അനിൽ പി.വർഗീസ്, പി.സി.ജോർജു​കുട്ടി, ബാബുക്കുട്ടി കെ.മാത്യു, പി.എൻ.സൗദാമിനി, വർഗീസ് ഡാനിയൽ, വത്സലാരാജ്, മോസസ് ജോയ്‌​സ്, റെജി സാമുവൽ, ജോസ് ജോർജ് എന്നിവർ പ്രസംഗിച്ചു.