പത്തനംതിട്ട: യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം സെക്രട്ടറിയായിരുന്ന പറക്കോട് സ്വദേശി മനു തയ്യിലിനെ എയർ ഗൺ ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടാം പത്രി റോബിൻ ബാബുവിനെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്)ജഡ്ജി ഡോ. പി.കെ ജയകൃഷ്ണൻ ഒൻപത് വർഷം തടവിന് ശിക്ഷിച്ചു. നഷ്ടപരിഹാരമായി 17000രൂപ പരാതിക്കാരന് നൽകണമെന്നും വിധിച്ചു. 2012 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. മനുവിനു വേണ്ടി അഡീഷണൽ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ബി.ബിന്നി ഹാജരായി. ഒന്നാം പ്രതി മണിഭവനം അജയകുമാർ മരിച്ചിരുന്നു. അടൂർ പൊലീസാണ് കേസ് അന്വേഷിച്ചത്.