 
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ കാൻസർ ഏകദിന ശില്പശാല നടന്നു. ബിലീവേഴ്സ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്ട്രോ എൻട്രോളജി ഹെപ്പറ്റോളജി ആൻഡ് ട്രാൻസ്പ്ലാന്റേഷൻ വിഭാഗത്തിലെ ആദ്യരോഗിയായ ജോർജ് മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത് അദ്ധ്യക്ഷത വഹിച്ചു. സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.സുജിത്ത് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഡോ.ഫിലിപ്പ് വർഗീസ് മുഖ്യാതിഥിയായി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഏബൽ സാമുവൽ, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ.വിവേക് ജി.നാഥ് , അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ആൻഡ് ജി.ഐ ഓങ്കോസർജൻസ് ഓഫ് കേരളാ സംസ്ഥാന സെക്രട്ടറി ഡോ.പീതാംബരൻ എം.എസ് എന്നിവർ സംസാരിച്ചു. വൻകുടൽ, മലാശയ കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈരോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കുവാനും ആധുനിക രോഗനിർണയ-ചികിത്സ സംവിധാനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര പ്രശസ്ത റോബോട്ടിക് കോളോറെക്ടൽ സർജൻ ഡോ.ഫിലിപ്പ് വർഗീസ് ക്ലാസെടുത്തു. കോൺഫറൻസിന്റെ വൻവിജയവും പ്രതികരണങ്ങളും പരിഗണിച്ച് രണ്ടാംഘട്ടമായി കൂടുതൽ സെഷനുകൾ ഉൾപ്പെടുത്തി വിപുലമായ മെഡിക്കൽ കോൺഫറൻസ് നടത്തുമെന്ന് ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു.