
ശബരിമല: ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകന് പാമ്പുകടിയേറ്റു. തമിഴ്നാട് തിരുവള്ളൂർ പെരിയടപ്പാളയം കാമരാജർ രണ്ടാം നമ്പർ സ്ട്രീറ്റിൽ 4/9 ൽ ജഗൻ (30) ന്റെ ഇടത് കാലിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ വൈകിട്ട് 3.30 ഓടെ സ്വാമി അയ്യപ്പൻ റോഡിൽ പമ്പ കരിക്ക് വില്പന കേന്ദ്രത്തിന് സമീപത്താണ് സംഭവം. പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.