 
അടൂർ: അക്കാദമികതലത്തിൽ മികച്ച മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ12 സ്കൂളുകളിൽ ഒന്നായി അടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. എസ്. സി. ഇ.ആർ ടി.ഡയറക്ടർ ഡോ.ആർ.കെ ജയപ്രകാശ് അദ്ധ്യാപകർക്ക് ഉപഹാരം നൽകി. സ്കൂളിലെ മുൻ ഇംഗ്ലീഷ് അദ്ധ്യാപകനായ ജി.രവീന്ദ്ര കുറുപ്പ്, ദീപ.ടി.എസ്, ഷൈജ.എം, ജയശങ്കർ എന്നിവരുടെ പ്രവർത്തന ഫലമായാണ് മികവ് നേടിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ സജി വറുഗീസ് പറഞ്ഞു.