
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക്‌തല കേരളോത്സവം 14, 15 തീയതികളിൽ നടക്കും. 14ന് രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം നിർവഹിക്കും. അത്‌ലറ്റിക്‌സ് ഇനങ്ങൾ വെസ്റ്റ് ഓതറ എ.എം.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 7നും ക്രിക്കറ്റ് മത്സരം ഉച്ചയ്ക്ക് 2നും നടക്കും. കലാമത്സരങ്ങൾ 14ന് രാവിലെ 9മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. 15ന് രാവിലെ 9മുതൽ വോളിബാൾ, ഉച്ചക്ക് 3ന് കബഡി, 5 മുതൽ വടംവലി മത്സരവും നടക്കും. 15ന് കുറ്റൂർ ഇൻഡോർ കോർട്ടിൽ രാവിലെ 9ന് ബാഡ്‌മിന്റൺ മത്സരം നടക്കും.