 
ആലപ്പുഴ : വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കേരള ഡെമോക്രാറ്റിക് പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ് .ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. രക്ഷാധികാരി സുൾഫിക്കർ മയൂരി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജിജി പുന്തല അദ്ധ്യക്ഷത വഹിച്ചു. സാജു എം ഫിലിപ്പ്, അഹമ്മദ് അമ്പലപ്പുഴ, ജലീൽ എസ് പെരുമ്പളത്ത്, ടി. പി. രാജൻ, ബിജു കോട്ടപ്പള്ളി, റഫീഖ് പൊന്നാച്ചി, രാധാകൃഷ്ണൻ കളർകോട്, പ്രസാദ്, നിസാം, ജോജി ജോസഫ്, മിഹാസ് എന്നിവർ പ്രസംഗിച്ചു