1
തകർച്ചയിലായ പെരുമ്പാറ - കൊറ്റൻകുടി റോഡ്

മല്ലപ്പള്ളി : എഴുമറ്റൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റൻകുടി - പെരുമ്പാറ റോഡ് തകർന്നത് മൂലം യാത്ര ദുരിതം.. പത്തോളം ഇടങ്ങളിൽ ടാറിംഗ് തകർന്ന് കുഴയായി. മഴപെയ്യുമ്പോൾ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. പലയിടങ്ങളിലും സംരക്ഷണഭിത്തിയും തകർന്ന നിലയിലാണ്. പൂവനക്കടവ് - ചെറുകോൽപ്പുഴ, എഴുമറ്റൂർ - ശാസ്താംകോയിക്കൽ റോഡുകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.