മല്ലപ്പള്ളി:കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളും ഒറ്റ ദിവസം കൊണ്ട് ക്ളോറിനേറ്റ് ചെയ്യുന്നതിനുള്ള പരിശീലന പരിപാടി പൂർത്തിയായി. 13-ാം വാർഡിലെ കുടുംബശ്രീ പ്രതിനിധികളുടെ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഒാഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ നസീർ.വൈ, കൃഷ്ണകുമാർ , സി. ഡി. എസ് വിജിലന്റ് ഗ്രൂപ്പ് കൗൺസിലർ സൂസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പരിശീലന പരിപാടികൾക്ക് കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു സാംകുട്ടി , ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് .ബി.പിള്ള എന്നിവർ നേതൃത്വം നൽകി. ഡോ. ബിനു.കെ. എസ് , ലക്ഷ്മി സുകുമാരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ, എം. എൽ. എസ് പി മാർ എന്നിവർ ക്ളാസെടുത്തു.