പന്തളം: കുരമ്പാല ആതിരമല ശിവ പാർവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പും കോട്ട കയറ്റവും ഈ മാസം നടക്കും. പാറക്കെഴുന്നള്ളിപ്പ് 17ന് ആരംഭിക്കും. അന്ന് നിരപ്പേൽ, ഊനഛങ്കോട്, മൈലവിള, പന്നിവേലിക്കൽ ഗുരുമന്ദിരം, തടത്തിൽ, മംഗലം, കിഴക്കേ ഇടത്തറ, മിത്രപുരം, പനച്ചിവിള, ഉദയഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കരിങ്കുറ്റിക്കൽ, മൈലാടും കളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ. 18ന് മലങ്കാവ് ക്ഷേത്രം, തെക്കേ പറ വിളയിൽ, തണ്ടാനുവിള ,ഇടത്തറ ,ഇരിക്കലേത്ത്, മൂലാത്തിട്ട ,തവളം കുളം. 19ന് പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, തവളംകുളം, നന്ദനാക്ഷേത്രം, ആലയിൽഭാഗം, വള്ളിക്കാന കുറ്റിയിൽ ഭാഗം, പുത്തൻകാവിൽ ക്ഷേത്രം ,ഇടയാടിയിൽ ഭാഗം. 20ന് നന്ദനാർക്ഷേത്രം പന്തളം, ഇന്ദിരാ ജംഗ്ഷൻ, കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൈപ്പൂരി പാറഭാഗം, അമ്മൂമ്മക്കാവ് ക്ഷേത്രം, കോലേലിൽ ക്ഷേത്രം, മഞ്ചാടിയയ്യത്തുഭാഗം, കുരമ്പാല ജംഗ്ഷൻ, ദേവരുക്ഷേത്രം, പെരുമ്പുളിക്കാൻ. 21ന് പുലിയം മഠീ ജംഗ്ഷൻ, മൈനാപള്ളി ക്ഷേത്രം, പറക്കുന്ന്, പുത്തേത്ത്, പൂവനേശ്വരി ക്ഷേത്രം, പന്തൽ ഗവ.എൽ.പി സ്‌കൂൾ ഭാഗം. 22ന് ഐരാണിക്കൂട്ടം, കണ്ടാളൻ തറ ക്ഷേത്രം, മുരുപ്പേൽ, പറന്തൽ ജംഗ്ഷൻ, കല്യാണിക്കൽ/ കോടിയാട്ട് ,പെരുമ്പാലൂർ ദേവി ക്ഷേത്രം, പടിഞ്ഞാറെ പ്ലാവിളഭാഗം. 23ന് നെല്ലിക്കാട്ടിൽ, കുറുമുറ്റം, വല്ലാറ്റൂർ, കിഴക്കേ പ്ലാവിള, പാലുവേലിക്കുഴി, ആലുവിള ക്ഷേത്രം. അന്ന് വൈകിട്ട് 5 മുതൽ കോട്ട കയറ്റവും പടയണിയും നടക്കും.