കാരയ് ക്കാട്: ലിയോ കാരയ്ക്കാടിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് സഹാറ മോട്ടോഴ്സ് ദുബായ് - ലിയോ ഫുട്ബോൾ ലീഗ് 2024 (ഫ്ലഡ് ലൈറ്റ്) 19 മുതൽ 22 വരെ കാരയ് ക്കാട് എസ്. എച്ച്. വി. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഐ .എസ്. എൽ, സന്തോഷ് ട്രോഫി താരങ്ങളും, വിദേശ താരങ്ങളും ഉൾപ്പെടുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും മികച്ച ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് കെ. ആർ രാജേന്ദ്രൻ നായർ, സെക്രട്ടറി എൻ. സുകുമാരക്കുറുപ്പ്, ടൂർണമെന്റ് ചെയർമാൻ ഡോ. എം. മനോജ്, കൺവീനർ അജിത് കുമാർ പി., പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹരികുമാർ എം. ബി. എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.
ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വാർഷിക ആഘോഷങ്ങളുടെ സമാപനവും, ക്രിസ്മസ് ആഘോഷവും 23ന് വൈകിട്ട് 4ന് നടക്കും.