
പത്തനംതിട്ട : കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ജില്ലാ കൺവൻഷൻ ജില്ലാ കൺവെൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. തുളസിവൈദ്യർ അടൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻ ഗുരുക്കൾ കണ്ണൂർ സംഘടനാ റിപ്പോർ ട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : തുളസിവൈദ്യർ (പ്രസിഡന്റ് ), വിഷ്ണു ഗുരുക്കൾ, ശ്യാംകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനോയി വൈദ്യൻ തിരുവല്ല (സെക്രട്ടറി) അനീ വൈദ്യർ, രാജുവൈദ്യർ (ജോ. സെക്രട്ടറിമാർ), അഞ്ചു അനീഷ് (ട്രഷറർ).