
പത്തനംതിട്ട: കേരള സ്‌പോർട്ട്‌സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ ജില്ലാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 28ന് ഏഴംകുളം നാഷണൽ സെൻട്രൽ സ്‌കൂളിൽ നടക്കും. താൽപ്പര്യമുള്ളവർ 22ന് പകൽ അഞ്ച്മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. ജനുവരി 24, 25, 26 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ സെലക്ഷൻ കൂടിയാണ് ഈ മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7012543548, 9946338442.