
പത്തനംതിട്ട : നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം ഇന്ന് ആരംഭിക്കും. ടൗൺഹാളിൽ രാവിലെ 11ന് നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർമാൻ എസ്.ഷമീർ അദ്ധ്യക്ഷത വഹിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ നഗരസഭാ പ്രദേശത്തെ 15 മുതൽ 40 വയസുവരെയുള്ളവർക്ക് മത്സരിക്കാം. ടൗൺ ഹാൾ, നഗരസഭാ കോൺഫറൻസ് ഹാൾ, കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.