pefuram
കോട്ടയിലെ പ്രഭുറാം മിൽസ്

ചെങ്ങന്നൂർ :ഒന്നിന് പിന്നാലെ മറ്റൊന്നായി പ്രതിസന്ധികൾ എത്തുന്നതോടെ കേരള ടെക്‌സ്റ്റൈൽ കോർപ്പറേഷന്റെ കീഴിലുള്ള കോട്ടയിലെ പ്രഭുറാം മിൽസിന്റെ ഭാവി തുലാസിൽ .സർക്കാർ പ്രവർത്തനമൂലധനം അനുവദിക്കാത്തതിനാൽ പ്രഭുറാം മിൽസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രണ്ടാഴ്ച മുമ്പ് വൈദ്യുതിചാർജ് കുടിശിക ഭീമമായതോടെ, മില്ലിലേക്കുള്ള നിബന്ധനകൾക്ക് വിധേയമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായെങ്കിലും മില്ലിന്റെ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ശേഷിയില്ലാത്തതാണ് ഇതിന് കാരണം . പദ്ധതി തൊഴിലാളികളുടെ എതിർപ്പ് അവഗണിച്ചാണ് മാനേജ്മെന്റ് നടപ്പാക്കിയത് . .

പുതിയ യന്ത്രങ്ങൾ വന്നതോടെ 2200 കിലോ നൂൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട് ,നേട്ടം അത്രയും

സ്വകാര്യ കമ്പനികൾക്കാണ്. ഇതിനു പരിഹാരമായി അസംസ്കൃത സാധനങ്ങൾ മില്ലിന് നേരിട്ടുവാങ്ങാനും പ്രവർത്തനം മെച്ചപ്പെടുത്താനുമായി രണ്ടുകോടി രൂപ യെങ്കിലും സർക്കാർ അനുവദിക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.

88 ലക്ഷത്തോളം രൂപ വൈദ്യുതി കുടിശിക വന്നതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. കോർപ്പറേഷൻ ചെയർമാൻ സി.ആർ വത്സന്റെ നേതൃത്വത്തിൽ വൈദ്യുതിമന്ത്രിയെ കണ്ടതിനെ തുടർന്ന് കുടിശിക 20 തവണകളായി അടയ്ക്കാൻ സാവകാശം നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.

പരിഹാരമില്ലാതെ പരാതികൾ

@ തൊഴിലാളികൾക്ക് ശമ്പളവും ആനുകൂലങ്ങളും കുത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ജീവനക്കാരിൽ ബഹുഭൂരിപക്ഷവും കരാർ ജീവനക്കാരാണ്

@ തൊഴിലാളികളുടെ ശമ്പളത്തേക്കാൾ കൂടുതൽ തുക വൈദ്യുതി അടയ്ക്കാൻ കണ്ടെത്തണം .20 ലക്ഷം രൂപയാണ് പ്രതിമാസ വൈദ്യുതി ബിൽ തുക .

@ നേരത്തെ ഒരു ലോഡ് നൂൽ കയറിപ്പോയാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ളത് കിട്ടുമായിരുന്നു എന്നാൽ 7 ലോഡ് ആക്കി കൊടുത്താലെ ഇപ്പോൾ ശമ്പളം നൽകാനുള്ള പണം ലഭിക്കുവെന്ന് തൊഴിലാളികൾ പറയുന്നു

@ ശമ്പളത്തിനും വൈദ്യുതിക്കും മറ്റുള്ള ചെലവുകൾക്കുമായി 60 ലക്ഷം രൂപയെങ്കിലും ഒരു മാസം കണ്ടെത്തണം