sammelanam
സി.പി.എം തിരുവല്ല ഏരിയാ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സി.പി.എം തിരുവല്ല ഏരിയാ സമ്മേളനം ആലംതുരുത്തി റിയോ ടെക്സാസ് കൺവെൻഷൻ സെന്ററിൽ തുടങ്ങി. ഏരിയാ കമ്മറ്റി അംഗം പി.ഡി മോഹനൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി.ഡി മോഹൻദാസ് അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.ബി സതീശ് കുമാർ , ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, പി.ജെ അജയകുമാർ, അഡ്വ.ആർ.സനൽകുമാർ, ടി.ഡി.ബൈജു, ഓമല്ലൂർ ശങ്കരൻ, പി.ബി ഹർഷകുമാർ, പി.ആർ പ്രസാദ്‌, നിർമ്മലാദേവി, സ്വാഗതസംഘം ജനറൽ കൺവീനർ ജോസഫ് തോമസ് എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ.പ്രമോദ് ഇളമൺ രക്തസാക്ഷി പ്രമേയവും, അഡ്വ.ജെനു മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാലസംഘം പ്രവർത്തകർ സ്വാഗത ന്യത്തം അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്കുശേഷം പൊതുചർച്ച നടന്നു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. ഉച്ചയ്ക്ക് പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. നാളെ വൈകിട്ട് 4ന് സൈക്കിൾ മുക്കിൽ നിന്നും പ്രകടനവും റെഡ് വോളന്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.