ചെങ്ങന്നൂർ:ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണംചെയ്യും. ഇന്ന് രാവിലെ 8.30 ന് സാംസ്കാരിക വകുപ്പു സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. റെയിൽവേ സ്റ്റേഷനു സമീപം ശബരിമല തീർത്ഥാടകർക്കുള്ള കരുണ ഹെൽത്ത് ഹെൽപ്പ് ഡെസ്കിൽ വൈകിട്ട് ആറിന് പന്തളം തപസ്യയുടെ അയ്യപ്പ ഭക്തിഗാനസുധ ഉണ്ടാകും.