gg

പത്തനംതിട്ട : ഓഫീസ് സമുച്ചയങ്ങളിലെ മാലിന്യത്തിൽ നിന്നും ഉൽപ്പാദിപ്പിച്ച ജൈവ വളം വില്പനയ്ക്ക് എത്തിച്ച് പത്തനംതിട്ട നഗരസഭയിലെ ഹരിത കർമ്മ സേന. പാം ബയോ ഗ്രീൻ മാന്വർ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വളം ഒരു കിലോ പാക്കറ്റിന് 30 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. കളക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, എസ്.പി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യമാണ് ഇപ്പോൾ വളമായി എത്തിയിരിക്കുന്നത്. ജൈവവളത്തിന്റെ ആദ്യ പായ്ക്കറ്റ് ഹരിതകർമ്മ സേനാംഗങ്ങൾ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്കൈമാറി. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, എ.എസ് നൈസാം, സുധീർ രാജ്, ആർ. ബിനു, വിനോദ് എം.പി, ശ്രീവിദ്യ ബാലൻ, കെ.എസ് പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൈവ മാലിന്യ സംസ്‌കരണത്തിലെ മികച്ച മാതൃകയാണ് നഗരസഭ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. ആവശ്യക്കാർക്ക് ജൈവ വളം വീടുകളിൽ എത്തിച്ചു നൽകും. 9188004053 എന്ന ഹെൽപ് ലൈൻ നമ്പറിൽ വാട്‌സാപ്പിൽ ബന്ധപ്പെടാം.